ന്യുഡൽഹി: യുകെയില്‍ പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിൽ ഇന്ത്യയ്ക്ക് ആശങ്കയേറുകയാണ്. രാജ്യത്ത് രണ്ടുപേര്‍ക്ക് കൂടി വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബര്‍ 21-ന് യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ ഒരു സ്ത്രീക്കും, യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിക്കുമാണ് ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകള്‍ ഏട്ടായിട്ടുണ്ട്. 33000 പേരാണ് ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയ്ക്ക് വിദേശത്തുനിന്നും ഇന്ത്യയിലെത്തിയത്. ഇവരിൽ 11 4 പേർക്ക് രോഗബാധയുണ്ട്. ഇവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. യുകെയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത് തുടരേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.