gnn24x7

ഭക്ഷണം കഴിക്കാതെ ബംഗ്ലൂരുവില്‍ സ്ത്രീക്ക് ‘താളിമീല്‍’ ന് 50,000 രൂപ കൊടുക്കേണ്ടി വന്നു

0
232
gnn24x7

ബംഗ്ലുരൂ: വളരെ വിചിത്രമായ സംഭവമാണ് ഇപ്പോള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നത്. ടെക്‌നോളജി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അതിനുള്ളിലെ ‘തരികിട’ കളും വര്‍ദ്ധിക്കുന്നുവെന്നതും വാസ്തവമാണ്. സമാന സംഭവമാണ് ബംഗ്ലൂരുവിലെ യലഞ്ചനഹള്ളിയിലെ സവിത ഷര്‍മ്മ എന്ന 58 വയസ്സുകാരിയായ സ്ത്രീക്ക് പറ്റിയത്. അവര്‍ ചെയ്തത് ഒരു താളി മീല്‍ കഴിക്കാന്‍ ആഗ്രഹിച്ചു. കയ്യില്‍ നിന്നും നഷ്ടമായതോ 50,000 രൂപ!

സവിത ഷര്‍മ്മ വീട്ടില്‍ ഇരുന്ന് ഫെയ്‌സ്ബുക്ക് ചികയുന്നതിനിടെയാണ് ഒരു പരസ്യം കാണുന്നത്. ഒരു റസ്റ്റാറന്റ് ഓഫര്‍. സദാശിവനഗര്‍ റസ്റ്റോറന്റിന്റെ പരസ്യമായിരുന്നു അത്. പരസ്യപ്രകാരം അവര്‍ 250 രൂപയുടെ ഒരു താളിമീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ ഒരെണ്ണം ഫ്രീയായി നല്‍കുന്നുവെന്ന്. കുറെ നാളുകളായി കൊറോണ കാരണം പുറത്തൊന്നും പോവാതിരുന്ന സവിത ഷര്‍മ്മയ്ക്ക് താളി മീല്‍സ് കഴിക്കാന്‍ ആഗ്രഹം വര്‍ദ്ധിച്ചു. ഒരെണ്ണം ഓര്‍ഡര്‍ ചെയ്താല്‍ മറ്റൊരണ്ണം കൂടെ ലഭിക്കുമ്പോള്‍ അത് വീട്ടിലുള്ള മറ്റാര്‍ക്കെങ്കിലും കഴിക്കാമെന്നും അവര്‍ കരുതി.

പരസത്തിലെ നമ്പരില്‍ ഉടനെ തന്നെ സവിത വിളിച്ചു. കാര്യം അന്വേഷിച്ചു. ശരിയാണ് അവര്‍ ഇത്തരത്തില്‍ സര്‍വ്വീസ് നല്‍കുന്നുണ്ടെന്നും കോവിഡ് കാലഘട്ടത്തില്‍ വിണ്ടും ഓപ്പണ്‍ ചെയ്തപ്പോള്‍ ആളുകള്‍ കൂടുതല്‍ വരാനായിട്ടുള്ള ഓഫറാണെന്നും പറഞ്ഞു. കാര്യമറിഞ്ഞപ്പോള്‍ സവിത തനിക്ക് ഒരു താളിമീല്‍ വേണമെന്ന് പറഞ്ഞ് ഓര്‍ഡര്‍ നല്‍കി. പെയ്‌മെന്റ് നടത്താന്‍ തുനിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ഓര്‍ഡര്‍ കണ്‍ഫര്‍മേഷനായി വെറും പത്തൂരുപ മാത്രം നല്‍കിയാല്‍ മതിയെന്നും ശേഷിക്കുന്ന രൂപ സാധനം കയ്യില്‍ ലഭിക്കുമ്പോള്‍ കൊടുത്താല്‍ മതിയെന്നുമാണ് അവര്‍ പറഞ്ഞത്.

വളരെ നന്നായി എന്ന് സവിതയ്ക്ക് തോന്നി. ഉടനെ തന്നെ അവര്‍ സവിതയുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ലിങ്ക് അയച്ചു കൊടുത്തു. ആ ലിങ്കില്‍ കയറി തന്റെ ക്രഡിറ്റ്കാര്‍ഡിലൂടെ 10 രൂപ അടയ്ക്കുകയും ചെയ്തു. പത്തുരൂപയല്ലേ, മറ്റൊന്നും സവിതി ഷര്‍മ്മ അപ്പോള്‍ ചിന്തിച്ചില്ല. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സവിതയ്ക്ക് മറ്റൊരു എസ്.എം.എസ് മെസേജ് ബാങ്കില്‍ നിന്നും വന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും 49,996 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്ന മെസേജ് ആയിരുന്നു.

സവിത ശര്‍മ്മ ഞെട്ടിപ്പോയി. ഉടനെ തന്നെ അവര്‍ തന്റെ അക്കൗണ്ട് ചെക്ക് ചെയ്തപ്പോള്‍ സംഭവം വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. രണ്ടാമത് സ്ത്രീ ഉടനെ തന്നെ താഴെ കൊടുത്തിരുന്ന പരസ്യ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ആ നമ്പര്‍ കണക്ട് ആവുന്നില്ല. തുടരെ ശ്രമിച്ചപ്പോള്‍ പിന്നീട് ആ നമ്പരിലേക്ക് ഫോണ്‍ കോള്‍ പോവാതെയായി. താന്‍ കബളിപ്പിക്കപ്പെട്ടവെന്ന് അറിഞ്ഞ സവിത ഷര്‍മ്മ പോലീസില്‍ പരാതി നല്‍കി.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഞ്ചന സമീപകാലത്തായി വര്‍ദ്ധിക്കുന്നുണ്ടെന്നും കൃത്യമായ പേരും അടിസ്ഥാനവുമില്ലാത്ത വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ വളരെ വലിയ തുകയുള്ള അക്കൗണ്ട് ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക, വിശ്വസനീയമായ സൈറ്റുകളിലും സ്ഥാപനങ്ങളിലൂടെയും മാത്രം ഓണ്‍ലൈന്‍ വ്യാപരം നടത്തുക എന്നീ ഉപദേശങ്ങള്‍ സവിതയ്ക്ക് പോലീസ് നല്‍കി. പോലീസ് കേസ് എടുത്ത് സൈബ്രര്‍ വിങിലേക്ക് നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here