gnn24x7

ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍

0
187
gnn24x7

ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷംപേരില്‍ 77 മരണമാണ് കൊവിഡ് മരണനിരക്കിന്റെ ആഗോളശരാശരി.

എന്നാല്‍ ഇന്ത്യയില്‍ മരണനിരക്ക് 20.4 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ലോകത്ത് കൊവിഡ് മരണനിരക്കുകളുടെ കാര്യത്തില്‍ ബ്രിട്ടണാണ് ഒന്നാം സ്ഥാനത്ത്. പത്ത് ലക്ഷം പേരില്‍ ശരാശരി 667പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മരണനിരക്കുകളുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാജ്യം അമേരിക്കയാണ്. ശരാശരി 421 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍. മെക്‌സിക്കോ 302, ഇറാന്‍ 85, ദക്ഷിണാഫ്രിക്ക 85, ബ്രസീല്‍ 371 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ഇന്ത്യയില്‍ കൊവിഡ് സ്ഥീരികരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ഇതിന് കൃത്യമായ പരിശോധനകള്‍ വ്യാപകമാക്കുകയാണ് വേണ്ടത്.

ഇപ്പോഴുള്ള പരിശോധനകള്‍ നിലനിര്‍ത്തി രോഗ സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കാനാണ് ലക്ഷ്യമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here