gnn24x7

യുപിയിൽ ദളിത് പെണ്‍കുട്ടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി

0
360
gnn24x7

ലക്നൗ: യുപിയിലെ കാൻപുരിൽ 22കാരിയായ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു ഗ്രാമത്തലവന്‍ ഉള്‍പ്പടെ രണ്ടു പേര്‍ അതിക്രമിച്ചു കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒരാഴ്ച മുൻപ് നടന്ന സംഭവമാണ് ഇത്. എന്നാൽ കഴിഞ്ഞ ദിവസമാണ് വിവരം പുറത്തു അറിയുന്നത്. പുറത്തു പറഞ്ഞാൽ കുടുംബത്തെ തന്നെ ഇല്ലാതാകുമെന്ന് പ്രതികൾ ഭീഷണി പെടുത്തിയതതായി യുവതി പറഞ്ഞു. ഇപ്പോൾ പ്രതികൾ ഒളിവിലാണ്. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് ടീമിനെ നിയമിച്ചിട്ടുണ്ടെന്ന് എസ് പി വ്യക്തമാക്കി.

gnn24x7