gnn24x7

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; കൂട്ടലും കിഴിക്കലുമായി നിശബ്ദ പ്രചാരണം ഇന്ന്

0
218
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. കൂട്ടലും കിഴിക്കലുമായി ഇന്ന് നിശബ്ദ പ്രചാരണം.

അവസാന വട്ട പരസ്യ പ്രചാരണം വളരെ അര്‍ജ്ജവതോടെയാണ് മൂന്നുമുന്നണികളും അവസാനിപ്പിച്ചത്. എല്ലാ മുന്നണികളുടേയും പ്രചാരണ വേദികള്‍ ദേശീയ നേതാക്കളെക്കൊണ്ട് നിറഞ്ഞിരുന്നു.

ഡല്‍ഹി പിടിച്ചെടുക്കാന്‍ BJPയും ഭരണം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയും തീവ്ര ശ്രമത്തിലായിരുന്നു. അതേസമയം, നിയമസഭയില്‍ ഇടം നേടാന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ടായിരുന്നു. 

അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്കുവേണ്ടി ഒട്ടുമിക്ക നേതാക്കളും പ്രചാരണ രംഗത്തിറങ്ങി. 5 വര്‍ഷത്തെ ഭരണ നേട്ടം ഉയര്‍ത്തിക്കാട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടി വോട്ട് തേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ BJPയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.അതേസമയം, പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും BJP ഉയര്‍ത്തിക്കാട്ടി.

പൗരത്വ ഭേദഗതി നിയമമായിരുന്നു BJPയുടെ മുഖ്യ പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധം ആയുധമാക്കുകയാണ് BJP ചെയ്തിരിക്കുന്നത്. CAAയ്ക്കെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നായിരുന്നു ബിജെപിയുടെ പ്രചാരണം.BJPയ്ക്കായി തുടക്കം മുതല്‍ തന്നെ നിരവധി നിരവധി ദേശീയ നേതാക്കളാണ് പ്രചാരണത്തിനിറങ്ങിയത്.

ബിജെപിക്കായി കേന്ദ്രമന്ത്രിമാരും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, അവസാന ഘടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 2 റാലികള്‍ വളരെ നിര്‍ണ്ണായകമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൂടുതല്‍ വോട്ടര്‍മാരെ BJPയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞു എന്നുതന്നെയാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ BJPയും ആം ആദ്മി പാര്‍ട്ടിയും കൃത്യതയോടെ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നു.  കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങാത്തത് ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു.അതേസമയം, പ്രചാരണ തുടക്കത്തില്‍ വ്യക്തമായ വിജയ സാധ്യത ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടി വളരെയേറെ മുന്നിലായിരുന്നു. എന്നാല്‍, ആ ദൈര്‍ഘ്യം കുറയ്ക്കാന്‍ BJPയുടെ കൃത്യത നിറഞ്ഞ പ്രചാരണത്തിന് കഴിഞ്ഞു എന്നുവേണം പറയാന്‍.

പ്രചാരണം അവസാനിക്കുമ്പോള്‍ 32% ഉറച്ചവോട്ടുള്ള BJP കുറഞ്ഞത്‌ 5% വോട്ടെങ്കിലും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൂട്ടിച്ചേർത്തെന്നാണ് വിലയിരുത്തല്‍.അതേസമയം, പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനിയുള്ള മണിക്കൂറുകള്‍ മൊന്നു മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അവസാന വട്ട അവലോകനങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഓരോ വോട്ടും ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here