കൊച്ചി: 22 ാം എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന്‍ മോഹന്‍ലാലിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം. മമ്മൂട്ടിക്കും മോഹാന്‍ലാലിനും പ്രത്യേക ആദരവും ചടങ്ങില്‍ നടന്നു.
ലൂസിഫറിലൂടെ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. പാര്‍വതിയാണ് മികച്ച നടി, മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനാണ്.
ഉയരെ, വൈറസ് എന്നിവയാണ് പാര്‍വതിക്ക് പുരസ്‌ക്കാരം നേടി കൊടുത്തത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്, വികൃതി എന്നീ ചിത്രങ്ങളിലൂടെയാണ് സുരാജ് അവാര്‍ഡിന് അര്‍ഹനായത്.