gnn24x7

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മോദിയുടെ ആദ്യ പ്രചാരണ റാലി ഇന്ന്

0
415
gnn24x7

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും.

ആ അവസരത്തിലാണ് BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഇന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടക്കുക. ഈസ്റ്റ്‌ ഡല്‍ഹിയിലെ കര്‍കര്‍ഡൂമയില്‍ 2 മണിക്കാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യുക.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ BJPയുടെ സ്റ്റാര്‍ പ്രചാരകനായ മോദി 2 റാലികളെ അഭിസംബോധന ചെയ്യും. അതില്‍ ആദ്യത്തേതാണ് ഇന്ന് കര്‍കര്‍ഡൂമയില്‍ നടക്കുന്നത്. രണ്ടാമത്തെ റാലി ഫെബ്രുവരി 4ന് ദ്വാരകയില്‍ നടക്കും, പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രചാരണം BJPയുടെ അന്തിമ മുന്നേറ്റമാണ്. പ്രധാനമന്ത്രി വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാലാണ് പ്രധാനമന്ത്രിയുടെ രണ്ട് റാലികളും കേന്ദ്ര ബജറ്റിന് ശേഷ൦ ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം നടക്കുന്ന അവസരത്തില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് BJPയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. കൂടാതെ, ഡല്‍ഹിയിലെ ഷാഹീന്‍ ബാഗ്‌ തന്നെ പ്രതിഷേധത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുമ്പോള്‍ വിജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

അതേസമയം, രാജ്യത്തെ ഏതു സംസ്ഥാനത്തും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റാലികളില്‍ പങ്കെടുക്കാറുള്ള പ്രധാനമന്ത്രി തലസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വെറും 2 റാലികളില്‍ മാത്രം പങ്കെടുക്കുന്നത് ചോദ്യമുയര്‍ത്തുകയാണ്.

ന​രേ​ന്ദ്രമോ​ദി പ്ര​ഭാ​വം ബി​ജെ​പി​യി​ല്‍ മ​ങ്ങി​ത്തു​ട​ങ്ങി​യോ…? എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദ്യമുയര്‍ത്തുന്നത്. ഡ​ല്‍​ഹി​യി​ല്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടുപ്പില്‍ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച്‌ ബി​ജെ​പി മു​ന്നോ​ട്ടു ​നീ​ങ്ങു​ക​യാണെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ല്‍ പ്രധാനമന്ത്രിയുടെ അഭാവം സംശയാസ്പദമാണ്‌. കൂടാതെ, ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയ്ക്ക് അ​മി​ത​പ്രാ​ധാ​ന്യം ന​ല്‍​കി പ്ര​ചാ​ര​ണം വേ​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നമെന്നും സൂചനകള്‍ പുറത്തു പുറത്തുവന്നിരുന്നു.

എ​ന്നാ​ല്‍, മറ്റൊരു സൂചനകൂടി പുറത്തു വരുന്നുണ്ട്. ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി വ​ന്‍ വി​ജ​യം നേ​ടി വീ​ണ്ടും അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നാണ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പറയുന്നത്. ഇതോടെയാണ് പ്രധാനമന്ത്രിയെ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി​യ​തെ​ന്ന സൂ​ച​ന​യു​മു​ണ്ട്. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം സം​ഭ​വി​ച്ചാ​ല്‍ പ്ര​തി​പ​ക്ഷം വീ​ണ്ടും മോ​ദി​ക്കെ​തി​രേ വാ​ളോ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നുവെന്നാണ് സൂചന.

gnn24x7