ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. കര്‍ഷക സമരത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇങ്ങനെയൊരു ആരോപണം. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ആം ആദ്മി പാർട്ടി ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കേന്ദ്രം ഇറക്കിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കാണാൻ കെജ്രിവാൾ തിങ്കളാഴ്ച്ച പോയിരുന്നു.കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു.
മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എംഎൽഎമാരെ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ച് കെജ്രിവാളിനെ മോചിപ്പിക്കുമെന്നും ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.






































