gnn24x7

ഡല്‍ഹി തിരഞ്ഞെടുപ്പ്: ഫെബ്രുവരി 8ന് വോട്ടെടുപ്പ്, 11ന് വോട്ടെണ്ണല്‍

0
224
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14 ന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 21 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജനുവരി 24 ആണ്. 13750 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ ആകെ 1.46 കോടി വോട്ടര്‍മാരാണ് ഉള്ളത്. 70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും.

2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ  നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 സീറ്റുകളിൽ 67ലും വിജയം നേടിയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത്‌.അതേസമയം, തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here