gnn24x7

മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ

0
298
gnn24x7

ചെന്നൈ: മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ.  ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതം ഫെറ്റാമെൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. 

അധികൃതരുടെ റിപ്പോർട്ട് പ്രകാരം ഇതിന് ഏകദേശം 100 കോടി രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ്.  സീൽ ചെയ്തിരുന്ന ഈ വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തുണ്ടായിരുന്നു.  മഹാബലിപ്പുരത്തെ കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ അടിഞ്ഞത്. 

വീപ്പ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികളാണ്.  വീപ്പയിൽ  ഡീസലായിരിക്കുമെന്ന് കരുതിയ ചിലർ അത് പൊട്ടിച്ചു നോക്കി.  അപ്പോഴാണ്  അതിനുള്ളിലെ പാക്കറ്റുകൾ കണ്ടെത്തിയത്.  ഉടൻതന്നെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.  
 
മഹാബലിപുരം പോലീസ് വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.’റിഫൈന്‍ഡ് ചൈനീസ് തേയില’എന്നാണ് പാക്കറ്റില്‍ എഴുതിയിരുന്നത്. ഇത് ഫോറന്‍സിക്ക് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. മഹാബലിപുരം പൊലീസും തമിഴ്നാട് പൊലീസിന്റെ തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തുകയും വീപ്പയും പക്കറ്റുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പായ്ക്കറ്റിൽ എഴുതിയിരുന്നത് ‘റിഫൈൻഡ് ചൈനീസ് തേയില’ എന്നാണ്.  ഇതിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്.  അധികൃതരുടെ പ്രാഥമിക നിഗമനം ഇത് ബംഗാൾ ഉൾക്കടൽ വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെതാകും എന്നാണ്. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നാർക്കോട്ടിക്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here