gnn24x7

റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു

0
363
gnn24x7

റെസ്ലിങ് ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം ദി അണ്ടർടെയ്ക്കർ വിരമിക്കുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ തരംഗമായ WWE യിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അണ്ടർടെയ്ക്കർ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WWE ഡോക്യു സീരീസ് “അണ്ടർടെയ്ക്കർ; ദി ലാസ്റ്റ് റൈഡ്”ന്റെ അവസാന എപ്പിസോഡിലാണ് താരത്തിന്റെ വിരമിക്കലിനെ കുറിച്ച് പറയുന്നത്. ഇനി ഒരു റെസ്ലിങ്ങിന് ഇല്ലെന്ന് താരം പറയുന്നു.

ഹൂസ്റ്റൺ സ്വദേശിയായ മാർക്ക് വില്യം കാലവേയാണ് ദി അണ്ടർടെയ്ക്കർ എന്ന പേരിൽ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ചത്.

പുകമറയ്ക്കുള്ളിൽ ഭീതിതമായ പിന്നണി ശബ്ദത്തോടെ പേടിപ്പെടുത്തുന്ന രൂപത്തിലുള്ള അണ്ടർടെയ്ക്കറിന്റെ വരവ് തൊണ്ണൂറുകളിലെ കുട്ടികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതാണ്.

gnn24x7