gnn24x7

കേന്ദ്ര ബജറ്റ് 2020; രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് നിര്‍മലാ സീതാരാമന്‍

0
349
gnn24x7

ന്യൂദല്‍ഹി: രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചായിരുന്നു മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്പനികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ദതി ആവിഷ്‌കരിക്കുന്നുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

2020-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

gnn24x7