വിവിധ രാജ്യങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ടിവി, ഇലക്ട്രിക് വാഹന ബിസിനസ് രംഗത്താണ് കൂടുതല്‍ ആശങ്ക പടരുന്നത്.
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റി മിക്ക മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും വലിയ തോതില്‍ നിര്‍മ്മാണ ഘടകങ്ങള്‍ ചൈനയില്‍ നിന്നാണെത്തുന്നത്. ടിവി, ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനും ഇന്ത്യ വന്‍തോതില്‍ ചൈനീസ് അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്നുണ്ട്.ഫോക്സ്‌കോണ്‍, സ്‌കൈവര്‍ത്ത് എന്നിവയാണ് പ്രധാനമായും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ കരാര്‍ നേടിയിരിക്കുന്നത്. നിര്‍മ്മാണ ഘടകങ്ങളുടെ ക്ഷാമം ഇവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.
ഈ മാസം അഞ്ചു മുതല്‍ 12 വരെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഇന്ത്യാ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കാനും അതുവഴി ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുവയ്ക്കാനും ഒട്ടേറെ ചൈനീസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയുടെ പങ്കാളിത്തവും കൊറോണയുടെ നിഴലിലാകുന്നതിന്റെ അസ്വാസ്ഥ്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൈക്രോസോഫറ്റ്, ആമസോണ്‍, ഗൂഗിള്‍ എന്നിവ ചൈന, ഹോങ്കോംഗ്, തായ്വാന്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. ചൈനയിലേക്ക് പോകരുതെന്ന് ജീവനക്കാരോട് ഫേസ്ബുക്കും നിര്‍ദേശിച്ചു.
കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട എന്നിവ ചൈനയിലെ പ്‌ളാന്റ് പൂട്ടി. ഫ്രഞ്ച് കമ്പനിയായ പി.എസ്.എ., ജാപ്പനീസ് കമ്പനികളായ ഹോണ്ട, നിസാന്‍ എന്നിവ ജീവനക്കാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.