gnn24x7

കേന്ദ്ര ബജറ്റ് 2020; ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് 69000 കോടി; 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും

0
222
gnn24x7

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

69000 കോടിയാണ് ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും.

വിദ്യാഭ്യാസ മേഘലയ്ക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടിയാണ് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, പോലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും. പഠനം കഴിഞ്ഞിറങ്ങിയ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടത്താനുള്ള സൗകര്യം ഉറപ്പാക്കും.

പുതിയ വിദ്യാഭ്യാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ നിക്ഷേപം സ്വീകരിക്കും.

ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്തുക എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇതെന്ന സൂചന നല്‍കി കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റവതരണത്തിന് ആരംഭംകുറിച്ചു. ഗ്രാമീണ സമ്പദ്‌മേഖലയ്ക്കായി 25ലക്ഷം കോടി രൂപയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.

500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കും. മത്സ്യ കൃഷി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കും. മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക വിളകള്‍ക്കായി പ്രത്യേക റെയില്‍, വിമാന പദ്ധതികള്‍ സര്‍ക്കാരിന്‍റെ പരിഗണയിലുള്ളതായി ധനമന്ത്രി. ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ കൃഷി ഉഡാന്‍ വിമാനവും ഈ വര്‍ഷം ആരംഭിക്കും.  

തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. രാസവളത്തിന്‍റെ ഉപയോഗം കുറച്ച് വിള വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. കാർഷിക മേഖലക്ക് 16 ഇന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നത്‌.

സാമ്പത്തിക വളര്‍ച്ച പിന്നോട്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തവര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 6-6.5% ആണെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി നടപടികള്‍ കൈക്കൊള്ളും. 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക സ്വീകരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്.  

2020 ഏപ്രിൽ മുതൽ നികുതിവരുമാന സംവിധാനം കൊടുത്താല്‍ ലളിതമാക്കുമെന്നും സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

‘ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here