gnn24x7

കർണാടകയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്നു മരണം

0
477
gnn24x7

ധർവാഡ്: കർണാടകയിൽ ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്നു മരണം. ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

വിനോദയാത്രക്ക് പോകുന്ന സ്ത്രീകളുടെ സംഘമാണ് അപകടത്തിൽ പെട്ടത്. പതിനാറ് പേരായിരുന്നു മിനിബസിലുണ്ടായിരുന്നത്. അമിത വേഗത്തിൽ വന്ന ടിപ്പറാണ് മിനിബസിനെ അടിച്ചത്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

gnn24x7