gnn24x7

കേരളം ബജറ്റ് 2021: പ്രവാസികൾക്ക് 3000 രൂപ പെൻഷൻ, സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കും

0
331
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കുമെന്നും ഇതിലൂടെ 20000 പേര്‍ക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ഈ വർഷം 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കം കുറിക്കും.

അതേസമയം പ്രവാസികൾക്ക് 3000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക്. ജോലി മതിയാക്കി വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയുമാണ് പെൻഷൻ അനുവദിക്കുക. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാൽ ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. ഈ പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദേശത്തു നിന്ന് മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കി ഇവർക്ക് നൈപുണ്യ പരിശീലനം നൽകും. തുടർന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here