gnn24x7

നിയമലംഘനം: മോട്ടോർ വാഹന വിഭാഗം ബൈക്ക് യാത്രികന് 1,13,000 രൂപ പിഴയിട്ടു

0
146
gnn24x7

ഭുവനേശ്വർ : ഭുവനേശ്വറിൽ മോട്ടോർ വാഹന വിഭാഗം നടത്തിയ ചെക്കപ്പ് യുവാവിന് കനത്ത തിരിച്ചടിയായി. തൻറെ ബൈക്കിൽ കുടിവെള്ള വിൽപന നടത്തുകയായിരുന്നു യുവാവിനെ പോലീസ് വഴിയിൽവെച്ച് തടയും മറ്റ് രേഖകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ യുവാവിനെ എന്നെ യാത്രാരേഖകളോ ഹെൽമറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഉടൻതന്നെ തന്നെ വിവിധ വകുപ്പുകൾ ചുമത്തി മോട്ടോർ വാഹന വിഭാഗം 1,13,000 രൂപ പിഴയിട്ടു.

യുവാവിനെ യാത്ര രേഖകളൊന്നും തന്നെ ഇല്ലായിരുന്നു ആയതിനാൽ ഹെൽമറ്റിന് ഉപയോഗിക്കാത്തതിന് ആയിരം രൂപയും ഇൻഷുറൻസ് ഇല്ലാത്ത തന്നെ രണ്ടായിരം രൂപയും വാഹനത്തിൻറെ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ഇല്ലാത്തതിനെ 10,000 രൂപയും പിഴയീടാക്കി. എന്നാൽ വാഹനത്തിൽ വിൽപ്പന നടത്താൻ അനുമതിയില്ലാത്ത സാഹചര്യത്തിലും വിൽപ്പന നടത്തുവാൻ അനുമതിയില്ലാത്ത പ്രദേശത്ത് വിൽപ്പന നടത്തിയതിനാലും ഒരുലക്ഷം രൂപ വേറെയും പിഴയിട്ടു.

ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ എന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. പലയിടത്തും പ്രത്യേകിച്ച് അനുമതിയോ യാത്രാരേഖകളോ ലൈസൻസുകൾളോ രജിസ്ട്രേഷനോ ഒന്നുമില്ലാതെ നിരവധി പേർ വാഹനങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . അത്തരം ആളുകൾ പിടിക്കപ്പെട്ടാൽ കനത്ത പിഴ നൽകേണ്ടി വരും എന്നത് ഓർത്തിരുന്നാൽ നല്ലതാണെന്നു മോട്ടോർവാഹനവകുപ്പ് പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here