gnn24x7

കേരളം ബജറ്റ് 2021: തറ വില റബറിന് 170 രൂപ, 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

0
162
gnn24x7

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും മന്ത്രി തോമസ് ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്കൂളിലെ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിക്കുകയും കൂടാതെ ഈ ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, ഇതിൽ മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും, ജി.എസ്.ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഐസ്‌ക പറഞ്ഞു.

റബറിന്റെ തറവില 170 രൂപയായി ഉയർത്ത. ഇത് ഏപ്രിൽ മുതലായിരിക്കും പ്രാബല്യത്തിൽ വരിക എന്ന് ധനമന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കുമെന്നും, ഈ വർഷം 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here