മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം. സംസ്ഥാന തലസ്ഥാനമായ മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീ പടർന്നത്.
ഇന്ന് പുലർച്ചെ 2.55 നായിരുന്നു സംഭവം. 15 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാനുള്ള കാരണമെന്നാണ് സൂചന. 77ഓളം കടകളുള്ള ഷോപ്പിംഗ് സെന്ററിനാണ് തീപിടിച്ചത്. ഇതിൽ കൂടുതൽ മൊബൈൽ ഫോൺ കടകളാണ്.