gnn24x7

രാജ്യത്ത് ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000കടന്നു

0
172
gnn24x7

ന്യൂഡൽഹി: രാജ്യത്ത് ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000കടന്നു. ഒറ്റലക്ഷം രോഗികൾ വർധിച്ചത്‌ വെറും നാലു ദിവസംകൊണ്ട്. ആകെ രോ​ഗികള്‍ 8.20 ലക്ഷം കടന്നു, മരണം 22100 ലേറെ. വെള്ളിയാഴ്‌ച അഞ്ഞൂറിലേറെ മരണം.

രോ​ഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാമതാണ്‌ ഇന്ത്യ. രോഗികൾ 8.20 ലക്ഷം കടന്നു. മരണം 22,100ഉം.ജനുവരി 30ന്‌ ആദ്യരോ​ഗിയെ കണ്ടെത്തിയശേഷം 117 ദിവസമെടുത്താണ് രോഗികള്‍ ലക്ഷമായത്‌. അഞ്ചുലക്ഷമെത്താൻ 39 ദിവസമെടുത്തു. പിന്നീട് രണ്ടാഴ്‌ചകൊണ്ട്‌ എട്ടുലക്ഷമായി. ‌ഓരോ നാലുദിവസത്തിലും ലക്ഷം രോ​ഗികള്‍ വർധിക്കുന്നു‌. മെയ്‌ 31ന്‌ 1.91 ലക്ഷം രോ​ഗികളും 5405 മരണവും എന്ന നിലയിലിരിക്കെയാണ് ജൂൺ ഒന്നു‌മുതൽ കേന്ദ്രം നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയത്. പിന്നീടുള്ള നാൽപ്പത്‌ ദിവസത്തില്‍ 6.25 ലക്ഷം രോ​ഗികള്‍ വര്‍ധിച്ചു. 16600 മരണം സംഭവിച്ചു.

24 മണിക്കൂറില്‍ 26506 രോ​ഗികളും 475 മരണവും റിപ്പോർട്ടു ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 19138 പേർ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4.96 ലക്ഷം. 2.77 ലക്ഷം പേർ ചികിത്സയില്‍‌. കോവിഡ്‌ മരണനിരക്ക്‌ 2.72 ശതമാനം‌. കേരളമടക്കം 30 സംസ്ഥാനത്തിൽ മരണനിരക്ക്‌ ദേശീയ ശരാശരിയേക്കാൾ താഴെ‌. കേരളത്തിൽ 0.4 ശതമാനംമാത്രം‌. വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക്‌ കേരളത്തിലാണ്‌. രോഗമുക്തി നിരക്കിൽ 18 സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മുന്നില്‍‌. 24 മണിക്കൂറിൽ 2.84 ലക്ഷം പരിശോധന നടത്തി.

ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,155ഉം മരണം 2024ഉം ആയി. 875 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. തമിഴ്‌നാട്ടിൽ 64 മരണവും 3680 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 130,261ഉം മരണം 1829ഉം ആയി. ചെന്നൈയിൽ മാത്രം 74,969 കൊവിഡ് കേസുകൾ ആണുള്ളത്. ഡൽഹിയിൽ 42 പേർ കൂടി മരിച്ചു. 2089 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 109,140 ആയി. ആകെ മരണം 3300 ആയി ഉയർന്നു.

കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. 2313 പുതിയ രോഗികൾ ഉണ്ട്. ആകെ കൊവിഡ് കേസുകൾ 33,418ഉം മരണം 543ഉം ആയി. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1347 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണം 880 ആയി.

●മഹാരാഷ്ട്രയിൽ ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണം ആദ്യമായി എണ്ണായിരത്തോടടുത്തു. വെള്ളിയാഴ്‌ച 7862 രോ​ഗികള്‍, 226 മരണം. ആകെ രോ​ഗികള്‍ 238461, മരണം 9893. പുണെ, കല്യാൺ തുടങ്ങിയ മേഖലകളില്‍ വീണ്ടും അടച്ചിടൽ.
●തമിഴ്‌നാട്ടിൽ 64 മരണം.ആകെ 130261 രോ​ഗികള്‍, മരണം 1829. ഡൽഹിയിൽ 42 മരണം. ആകെ രോ​ഗികള്‍ 109140, മരണം 3300.
●യുപിയിൽ 27 മരണം. ആന്ധ്രയിൽ 15 മരണം, ആകെ രോ​ഗികള്‍ കാൽലക്ഷം കടന്നു. ബംഗാളിൽ 26 മരണം. ഗുജറാത്തിൽ 14 മരണം ആകെ രോ​ഗികള്‍ നാൽപ്പതിനായിരം കടന്നു. കർണാടകയിൽ 57 മരണം.
●ബിഎസ്‌എഫിൽ 73 രോ​ഗികള്‍ കൂടി.ആകെ 1639. രോ​ഗികള്‍.14 പേർ രോഗമുക്തരായി. .
●കോവിഡ്‌ സ്ഥിതിയെക്കുറിച്ച്‌ ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല ബുധനാഴ്‌ച ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി മുമ്പാകെ വിശദീകരണം നൽകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here