gnn24x7

മുംബൈയിലുളള ഹോട്ടൽ ഫോർച്യൂണിൽ തീപിടുത്തം

0
292
gnn24x7

മുംബൈ: മുംബൈയിലുളള ഹോട്ടൽ ഫോർച്യൂണിൽ തീപിടുത്തം. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിൽ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവ സമയം 25 ഡോക്ടർമാർ ഹോട്ടലിലുണ്ടായിരുന്നു.

ഇവരെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.  കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് മുംബൈയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജ്കളിലുമാണ് ബ്രിഹൻ മുംബൈ മുനസിപ്പൽ കോർപ്പറേഷൻ താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്.  

ഹോട്ടലിന്റെ ആദ്യ മൂന്നുനിലകളിലാണ്  തീപിടുത്തമുണ്ടായത്.  എട്ട് അഗ്നിശമന  സേനാ യൂണിറ്റുകൾ  സ്ഥലത്തെത്തിയാണ് തീ അണച്ചത്.

gnn24x7