gnn24x7

സെക്കൻഡ് ഹാൻഡ് ജോഡി ഷൂ വിറ്റത് 4.25 കോടി രൂപയ്ക്ക്!!

0
294
gnn24x7

ആളുകൾക്ക് ചെരിപ്പുകൾ വളരെ ഇഷ്ടമാണ് എങ്കിലും ഒരു പഴയ ഷൂവിനായി കോടികൾ ചിലവഴിച്ചു എന്നു കേട്ടാലോ… ഞെട്ടിപ്പോകും തീർച്ച അല്ലെ? എന്നാൽ ഞെട്ടണ്ടാ, ഇങ്ങനൊരു സംഭവം അമേരിക്കയിൽ നടന്നിരിക്കുകയാണ്. ഇവിടെ നടന്ന online ലേലത്തിൽ സെക്കൻഡ് ഹാൻഡ് ജോഡി ഷൂ വിറ്റത്  560,000 ഡോളറിനാണ് അതായത് 4.25 കോടി രൂപയ്ക്ക്. ഇതോടെ ഇത്രയും ഉയർന്ന വിലയ്ക്ക് ഒരു ഷൂ വാങ്ങുന്നതും റെക്കോർഡായി മാറിയിരിക്കുകയാണ്.

ഇത്രയും വിലയ്ക്ക് വിറ്റ ഷൂ ആരുടേതാണെന്ന് നിങ്ങൾക്ക് അറിയണ്ടേ.. അമേരിക്കയിലെ ഏറ്റവും ജനപ്രിയ ബാസ്കറ്റ്ബോൾ കളിക്കാരൻ മൈക്കൽ ജോർദാന്റേതാണ് (Michael Jordan). 1985 ലെ കളിയിൽ മൈക്കൽ ജോർദാൻ ഈ ഷൂസ് ധരിച്ചിരുന്നു. 35 വർഷം പഴക്കമുള്ള ഈ ഷൂവിൽ മൈക്കൽ ജോർദാൻ തന്റെ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.  സോതെബിയുടെ (Sotheby’s) ലേല വെബ്‌സൈറ്റ് പ്രകാരമാണ് ഈ ഷൂ 560,000 ഡോളറിന് വാങ്ങിയിരിക്കുന്നത്.

ഈ ഷൂവിന്റെ ഉയർന്ന ലേലവും ഒരു റെക്കോർഡാണ്

ലോകത്തൊരിടത്തും ചെരിപ്പുകൾക്ക് ഇത്രയും ഉയർന്ന വില നൽകിയിട്ടില്ലെന്ന് ലേല കമ്പനി അവകാശപ്പെടുന്നു. 4.25 കോടി രൂപയ്ക്ക് ഷൂസ് ലേലം ചെയ്യുന്നത് തന്നെ ഒരു ലോക റെക്കോർഡാണ്. അവസാന 25 മിനിറ്റ് ലേലത്തിൽ ചെരിപ്പിന്റെ വില 300,00 ഡോളറിലെത്തിയിരുന്നു അതായത് 2.28 കോടി രൂപയിൽ. എന്നാൽ ഈ ഷൂവിന് ഏറ്റവും കൂടുതൽ വില ലേലം വിളിച്ചയാളുടെ വിലയ്ക്ക് മുകളിൽ പോകാൻ ആർക്കും കഴിഞ്ഞില്ല.  

അമേരിക്കയിലെ ബാസ്കറ്റ്ബോളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കളിക്കാരനാണ് മൈക്കൽ ജോർദാൻ.  1985 ൽ നൈക്ക് എയർ 1 (Nike Air1) എന്ന ചുവപ്പും വെള്ളയും നിറമുള്ള ഈ ഷൂ ധരിച്ച് മൈക്കൽ ഗെയിം കളിച്ചു. എടുത്തുപറയേണ്ടതായാ കാര്യം എന്നു പറയുന്നത് ഈ സീരീസിൽ ഷൂ നിർമ്മാതാവ് നൈക്ക് 12 ജോഡി ഷൂകൾ മാത്രമാണ് നിർമ്മിച്ചത്.  ഈ ഷൂവിന്റെ പ്രത്യേകത എന്നുപറയുന്നത് ഇതിന്റെ ഒരു ഷൂ 13 ഇഞ്ചും മറ്റേത് 13.5 ഇഞ്ചുമാണ് എന്നതാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here