gnn24x7

ബീഹാര്‍ മുന്‍മുഖ്യമന്ത്രിലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

0
292
gnn24x7

ന്യൂദല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില മോശമാവുന്നതിനാൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ദല്‍ഹയിലെ എയിംസിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളിലാണ് ആശുപത്രി അധികൃതര്‍.

അദ്ദേഹത്തിന് നിലവില്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആര്‍ടി- പിസിആര്‍ പരിശോധന ഫലം ഇന്ന് വരും എന്നും റിംസ് ആശുപത്രി മേധാവി കമലേശ്വര്‍ പ്രസാദ് പറഞ്ഞു.

അതേസമയം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ച് പിതാവിന് മികച്ച ചികിത്സ ആവശ്യപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

gnn24x7