gnn24x7

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

0
403
gnn24x7

പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അപടകത്തെ തുടര്‍ന്ന് 18 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റി. പരിക്കേറ്റവരെ അടുത്ത ആശുപത്രികളിലും ഗവണ്‍മെന്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ബൈക്കില്‍ യാത്ര ചെയ്തിരുന്ന ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞറ്റഞിലം പറമ്പില്‍ ജയിംസ് ചാക്കോയും അദ്ദേഹത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവതിയുമാണ് മരിച്ചത്. വളരെ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. നാട്ടുകാരും അഗ്നിശമന വിഭാഗവും മണിക്കൂറുള്‍ ബുദ്ധിമുട്ടയാണ് പലരേയും രക്ഷിച്ചെടുത്തത്.

gnn24x7