വെസ്റ്റ് ദില്ലി ബിജെപിയുടെ മുൻ വൈസ് പ്രസിഡന്റ് ജി എസ് ബാവ തൂങ്ങിമരിച്ച നിലയിൽ. ദില്ലിയിലെ സുഭാഷ് നഗറിലെ പാർക്കിനുള്ളിലെ തടാകത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് ബാവയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മൃതദേഹത്തിന് സമീപത്ത് നിന്ന് കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന്
പൊലീസ് അറിയിച്ചു. പാർക്കിനുള്ളിൽ മൃതദേഹം തൂങ്ങിമരിച്ചതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ ബിജെപി നേതാവ് ജി എസ് ബാവയാണെന്ന് തിരിച്ചറിഞ്ഞു.





































