ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്കേറ്റു. ലഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. രജൗരി സെക്ടറിലാണ് സംഭവം.
നൗഷേര സെക്ടറില്‍ ബുധനാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിനു പിന്നാലെയാണ് മൈന്‍ പൊട്ടിത്തെറിച്ച് സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.