gnn24x7

പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

0
699
gnn24x7

പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ ലോഹ രുചിയും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പിന്നില്‍ പല്ലിലെ പോടും ഒരു പ്രധാന കാരണമാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ടേസ്റ്റുകൾ എത്രയൊക്കെ ബ്രഷ് ചെയ്താലും എത്രയൊക്കെ വായ് കഴുകിയാലും മാറുകയില്ല. പല്ലിലെ പോടിന് വായിലെ രുചിയിലുണ്ടാവുന്ന വ്യത്യാസത്തെ സ്വാധീനിക്കുന്നുണ്ട്.

വായിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ പല്ലിനേയും ദന്തസംരക്ഷണത്തേയും ബാധിക്കുന്നത്. ഇത് വായിൽ മോശം രുചിയുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇതിന് പിന്നിലുള്ള ചില കാരണങ്ങൾ എന്താണെന്നും അതിന് എങ്ങനെ പരിഹാരം കാണാം എന്നും നമുക്ക് നോക്കാവുന്നതാണ്. പല തരത്തിലുള്ള മോശം രുചികൾ നിങ്ങളുടെ വായിൽ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

വായിലെ രുചികൾ

വായിൽ പല വിധത്തിലുള്ള രുചികൾ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നുണ്ട്. ഇത് എന്തൊക്കെയെന്ന് പലർക്കും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയില്ല. കയ്പ്പ് രുചി, ലോഹരുചി, ഉപ്പ് രസം, ഇളം മധുര രുചി, അഴുകിയ രുചി എന്നിവയെല്ലാം വായിൽ ഉണ്ടാവുന്ന രുചികളാണ്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇവ എന്താണ് എന്ന് തിരിച്ചറിഞ്ഞ് വേണം അതിന് പരിഹാരം കാണുന്നതിന്. ഇതിന് പിന്നിലുള്ള ചില കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും പല്ലിലെ പോട് കാരണമാകുന്നതാണ്. കാരണങ്ങളെക്കുറിച്ച് നോക്കാം.

വായിലെ വൃത്തിയില്ലായ്മ

പലപ്പോഴും വായിലെ വൃത്തിയില്ലായ്മ ഇത്തരം രുചികൾക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും പല്ലിലെ പോട്, മോണ രോഗം എന്നിവക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. വായിലെ വൃത്തിയില്ലായ്മ പോലുള്ള അസ്വസ്ഥതകൾ മറ്റ് പല പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വായ്നാറ്റം, മോണയിൽ നിന്ന് രക്തം വരുന്നത്, മോണ വീക്കം, സെൻസിറ്റീവ് ആയിട്ടുള്ള പല്ലുകള്‍ എന്നിവയെല്ലാം നിങ്ങളിൽ വായിലെ വൃത്തിയില്ലായ്മ മൂലം ഉണ്ടാവുന്നതാണ്. രണ്ട് നേരം ബ്രഷ് ചെയ്യുന്നത് ഇതിന്‍റെ അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വായ് കഴുകുന്നത് ശീലമാക്കുക, മധുരം കുറക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ടതും ആണ്.

വരണ്ട വായ

വരണ്ട വായയും പലപ്പോഴും വായിലെ ഉമിനീര് ഉത്പ്പാദനത്തെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും വായിൽ മോശം ടേസ്റ്റ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. വായുടെയും പല്ലിന്‍റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉമിനീരിന്‍റെ ഇത്പാദനം. ഇത് ബാക്ടീരിയയുടെ ഉത്പ്പാദനത്തെ കുറക്കുയും വായുടെ വരൾച്ചക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത് പല വിധത്തിലുള്ള മരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കാം, പുകയില കാരണം സംഭവിക്കാം, പ്രായമാകുന്നതിന്‍റെ ഫലമായി ഇത്തരത്തിൽ സംഭവിക്കാം എന്നുള്ളതും ശ്രദ്ധേയമാണ്.

വായിലുണ്ടാവുന്ന ഫംഗസ്

വായിലുണ്ടാവുന്ന ഫംഗസ് പലപ്പോഴും ഇത്തരത്തിലുള്ള അസ്വസ്ഥതകളെ വർദ്ധിപ്പിക്കുന്നുണ്ട്. കാൻഡിഡ ഫംഗസ് ആണ് പലപ്പോഴും ഇതിന്‍റെ പ്രധാന കാരണം. മോശം രുചി തന്നെ വായിലുണ്ടാവുന്നത് ഇതിന്‍റെ ഫലമായി. പലപ്പോഴും വായുടെ കോണിൽ വിണ്ട് കീറിയതു പോലുള്ള മുറിവ്, ഭക്ഷണം ചവക്കുന്നതിനും വിഴുങ്ങുന്നതിനും ഉള്ള ബുദ്ധിമുട്ട്, വളരെയധികം വേദന, രുചി മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം വായിലെ മോശം രുചിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും വായിൽ ബാഡ് ടേസ്റ്റ് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കരളിനെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. മഞ്ഞപ്പിത്തം കാരണം പലപ്പോഴും വായിൽ കയ്പ്പ് രസം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്‍റെ ഫലമായി വിശപ്പ് ഇല്ലാതാവുകയും, വായ്നാറ്റം, ഡയറിയ, പനി എന്നിവയെല്ലാം ഇതിന്‍റെ ഫലമായി വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഹോര്‍മോൺ മാറ്റങ്ങൾ

ഹോർമോൺ മാറ്റങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ആർത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ ഉണ്ടാവുന്ന ഹോർമോൺ മാറ്റങ്ങൾ വരണ്ട വായക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇത് വായിൽ ലോഹരുചി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല ഗർഭകാലത്തും ആർത്തവത്തിന് തുടക്കം കുറിക്കുന്ന അവസ്ഥയിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇതെല്ലാം വായില്‍ ലോഹരുചി ഉണ്ടാക്കുന്ന ഒന്നാണ്.

ചില മരുന്നുകൾ

ചില മരുന്നുകൾ കഴിക്കുന്നതും വായിൽ കയ്പ്പ് രുചി ഉണ്ടാക്കുന്നതാണ്. ആന്‍റി ബയോട്ടിക്സ്, ആന്‍റി ഡിപ്രസന്‍റ്സ്, പ്രമേഹത്തിന്‍റെ മരുന്നുകൾ എന്നിവയെല്ലാം നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം വായിലെ പോടിനും കാരണമാകുന്നുണ്ട്. ചില മരുന്നുകൾ പലപ്പോഴും ഇത്തരം അവസ്ഥകളെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചില മരുന്നുകൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വായുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

ഡയറ്ററി സപ്ലിമെന്‍റുകൾ

ഡയറ്ററി സപ്ലിമെന്‍റുകൾ കഴിക്കുന്നത് വായിൽ ലോഹ രുചി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കാൽസ്യം, ക്രോമിയം.കോപ്പർ, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയ സപ്ലിമെന്‍റുകൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വായിലെ അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവർക്ക് വായുടെ അനാരോഗ്യത്തിനും വരണ്ട വായക്കും വായുടെ അസ്വസ്ഥതകൾക്കും രുചി മാറുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here