തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമായി. അതേസമയം കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില വർധിച്ചു.
ഫെബ്രുവരി പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 61 പൈസയും പെട്രോളിന് 3 രൂപ 28 പൈസയുമാണ് കൂടിയിരിക്കുന്നത്. അതേസമയം ഇന്ധവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
രാജ്യത്ത് വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി വർദ്ധിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് എന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.