ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യഥാര്‍ത്ഥത്തില്‍ 590 മാര്‍ക്കുണ്ടെന്ന് അറിയാതെ റിള്‍ട്ടില്‍ കണ്ടത് വെറും 6 മാര്‍ക്ക് മാത്രമാണെന്ന് കണ്ട് തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ 18 കാരിയായ സൂര്യവംശിയാണ് ആത്മഹത്യ ചെയ്തത്. ഇത് രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി.
പൊതുവെ വളരെ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൂര്യവംശി. അതുകൊണ്ടു തന്നെ തങ്ങളുടെ മകള്‍ക്ക് ഏറ്റവും നല്ലൊരു മാര്‍ക്ക് ഉണ്ടാവുമെന്നാണ് രക്ഷിതാക്കളും മരിച്ച പെണ്‍കുട്ടിയും ധരിച്ചുവച്ചിരുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്ന് എഴുതിയതിന്റെ നിലവാരം തുലനപ്പെടുത്തി മരിച്ച പെണ്‍കുട്ടി കണക്കെടുത്തപ്പോഴും 500 ലധികം മാര്‍ക്ക് ഉള്ളതായി ബോധ്യപ്പെട്ടതിനാല്‍ പെണ്‍കുട്ടിക്ക് വലിയ പ്രതീക്ഷയായിരുന്നു റിസള്‍ട്ടില്‍.
എന്നാല്‍ റിള്‍ട്ട് വന്നതോടെ വെറും ആറു മാര്‍ക്ക് എന്ന് കണ്ടതോടെ രക്ഷിതാക്കളും കുട്ടിയും മറ്റുള്ളവരും ഞെട്ടിത്തരിച്ചു. ഒ.എം.ആര്‍. ഷീറ്റ് പരിശോധിച്ചതോടെ കുട്ടിക്ക് 590 മാര്‍ക്കുണ്ടെന്ന് തെളിഞ്ഞുവെങ്കിലും പെണ്‍കുട്ടി അതോടെ മാനസികമായി തകര്‍ന്നുപോയി. വാസ്തവത്തില്‍ മാര്‍ക്ക് രേഖപ്പെടുത്തിയപ്പോള്‍ വന്ന പിഴവിലാണ് 6 മാര്‍ക്ക് മാത്രമാണെന്ന് കയറി വന്നത്. പക്ഷേ, താന്‍ പരാജയപ്പെട്ടു എന്നറിഞ്ഞതോടെ ഡോക്ടറാവാന്‍ അഹോരാത്രം ഇരുന്നു പഠിച്ച് പരീക്ഷയെഴുതിയ സൂര്യവംശ മനോവിഷമത്തില്‍ സ്വയം ജീവനൊടുക്കി.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അടുത്ത ദിവസമാണ് രക്ഷിതാക്കള്‍ അധികാരികളെയും പോലീസിനെയും വിവരം അറിയിച്ചത്. പോലീസ് പ്രഥമിക അന്വേഷണത്തില്‍ നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിനാലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമായെങ്കിലും വിശദമായ അന്വേഷണം നടത്തുന്നുവെന്ന് അന്വേഷണ ചുമതലയുളള് പരാസിയ പോലീസ് മേധാവി സുമര്‍ സിംഗ്ജഗ്‌തെ പറഞ്ഞു.






































