ഗോവ: ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലാണ് ഗോവയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍. എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടന്നുവരാറുള്ളത്. എന്നാല്‍ ഇത്തവണ കൊറോണയുടെ കാലഘട്ടമായതിനാല്‍ ഫെസ്റ്റിവല്‍ അടുത്ത ജനുവരിയില്‍ നടത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ പ്രഖ്യാപിച്ചു. 2021 ജനുവരി 16 മുതല്‍ 24 വരെയാണ് ചലച്ചിത്രോത്സവം നടക്കുക എന്നാണ് ഇപ്പോഴത്തെ തീരുമാനം.
ലോകമെമ്പാടുനിന്നും നിരവധി കലാകാരന്മാരാണ് ഗോവ ഫിലിം ഫെസ്റ്റവലിന് എത്തിച്ചേരാറുള്ളത്. പ്രത്യേക വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ക്ക് പുറമെ ഫിലിം ബസാര്‍ മറ്റു മീറ്റ് ദ സെലിബ്രിറ്റി, ഓപ്പണ്‍ ഫോറങ്ങള്‍ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫിലിം ഫെസ്റ്റവല്‍ കൂടെയാണ് ഗോവ-അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍. കേരളത്തില്‍ നിന്നുള്ള സിനിമാ പ്രേമികളുടെ ഇഷ്ട ഫിലിം മേളകളില്‍ ഒന്നാണ് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍.







































