gnn24x7

ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ വീണ്ടും മാര്‍ക്കറ്റില്‍ വില്‍ക്കുന്നു !

0
328
gnn24x7

വിയന്‌നാം:പല തരത്തിലുള്ള വ്യാജ നിര്‍മ്മാണങ്ങളും മറ്റും പിടിക്കപ്പെട്ടത് നമ്മള്‍ നിരവധി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ ഉപയോഗിച്ച് കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് പുതിയ വ്യാജ ഉറകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാല്‍ അങ്ങിനെ ഒന്ന് വിയറ്റ്‌നാമില്‍ സംഭവിക്കുകയും പോലീസ് കയ്യോടെ പിടികൂടുകയും ചെയ്തു.

വിയറ്റ്‌നാം പോലീസ് ഇന്ന് ഏതാണ്ട് 3,45,000 ത്തോളം ഉപയോഗിച്ച് കഴിഞ്ഞ ഗര്‍ഭനിരോധന ഉറ പിടിച്ചെടുത്തു. ഈ ഉപയോഗിച്ചു കഴിഞ്ഞ ഉറകള്‍ ക്ലീന്‍ ചെയ്ത് വീണ്ടും മാര്‍ക്കറ്റിലേക്ക് തന്നെ വില്‍ക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പോലീസ് പിടിക്കുന്നത്. ഈ വ്യാജ ഗര്‍ഭനിരോധന കച്ചവടത്തിനെക്കുറിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വിയറ്റ്‌നാമിലെ ലോക്കല്‍ ടിവി ചാനലാണ് വി.ടി.വി. ഈ ചാനലിന്റെ സ്‌പെഷ്യല്‍ വാര്‍ത്തയിലാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത ലോകം മുഴുക്കെ അറിയുന്നത്. അവര്‍ ഏതാണ്ട് മൂന്നു ലക്ഷത്തിലധികം ചാക്കുകളില്‍ സൂക്ഷിച്ച ഉപയോഗിച്ചു കഴിഞ്ഞ ഗര്‍ഭനിരോധന ഉറകളുടെ കെട്ടുകള്‍ പ്രോസസ് ചെയ്യുന്നതടക്കമുള്ള വീഡിയോ ടെലികാസ്റ്റ് ചെയ്തു. നിരവധി ഉറകള്‍ നിലത്തും പരിസരത്തുമായി ചിതറിക്കിടക്കുന്നത് വേറെയും ആ വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്.

വിയറ്റ്‌നാമിലെ തെക്കു ഭാഗത്തായുള്ള പ്രവിശ്യയിലെ ബിന്‍ഹ് ഡോങിലെ വെയര്‍ഹൗസില്‍ വച്ചായിരുന്നു ഈ ഉപയോഗിച്ച ഉറകള്‍ വീണ്ടും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് വീഡിയോ പുറത്തു വന്നതോടെ പോലീസ് സ്ഥലത്ത് എത്തുകയും വ്യാപക റെയ്ഡ് നടത്തുകയും ചെയ്തു. പോലീസിന്റെ കണക്കുപ്രകാരം ഏതാണ്ട് 794 കിലോ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എണ്ണം വച്ചുനോക്കുമ്പോള്‍ ഏതാണ്ട് 3,45,000 ത്തോളം എണ്ണം വരുമെന്ന് പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു.

തനിക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കൃത്യമായി അറിയപ്പെടാത്ത ഒരു വ്യക്തിയാണ് എത്തിച്ചു തരുന്നതെന്ന് വെയര്‍ ഹൗസ് ഉടമ പോലീസിനോട് വെളിപ്പെടുത്തി. റെയ്ഡില്‍ പിടിക്കപ്പെട്ട യുവതി പോലീസിനോട് വിവരിച്ചത് ഇങ്ങനെയാണ്. ആദ്യം ലഭിച്ച ഉറകള്‍ പച്ചവെള്ളത്തില്‍ കഴുകി, പിന്നെ തിളച്ചവെള്ളത്തില്‍ മുക്കും. തുടര്‍ന്ന് പഴയ രൂപം ലഭിക്കാന്‍ പുരുഷലിംഗത്തിന്റെ സമാനത്തിലുള്ള ഒരു മരത്തിന്റെ ദണ്ഡില്‍ ചേര്‍ക്കും. തുടര്‍ന്നാണ് പുതിയ രീതിയില്‍ വീണ്ടും പാക് ചെയ്യുന്നത്. തനിക്ക് ഇത്തരത്തില്‍ ജോലി ചെയ്യുന്നതിന് കിലോഗ്രാമിന് ഏതാണ്ട് 0.17 ഡോളര്‍ ലഭിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here