gnn24x7

പാക്കിസ്ഥാന് മുന്നറിയിപ്പ്;അനധികൃത കയ്യേറ്റം ഒഴിയണം;പാക്‌ അധിനിവേശ കശ്മീര്‍ തിരികെ പിടിക്കാന്‍ ഇന്ത്യ!

0
251
gnn24x7

ന്യൂഡല്‍ഹി: പാക്‌ അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്ത് പണികള്‍ നശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപെടുത്തി.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ ഭീകരവാദികളാണ് ഈ പുരാതന കൊത്ത് പണികള്‍ നശിപ്പിച്ചത്.ഈ കൊത്ത് പണികള്‍ പുരാവസ്തു ശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

മതമൌലിക തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയെ ശക്തമായി അപലപിച്ച ഇന്ത്യ അനധികൃതമായാണ് പാകിസ്ഥാന്‍ ആ മേഖലയില്‍ കയ്യേറ്റം 
നടത്തിയതെന്ന് വ്യക്തമാക്കുകയും ബുദ്ധ ശിലാ കൊത്ത് പണികള്‍ ഇന്ത്യയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

സംഭവത്തെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം സംഭവം അതീവ ഗൗരവതരം എന്നാണ് വിശേഷിപ്പിച്ചത്‌. നിയമവിരുദ്ധമായും അനധികൃതമായും.

നേരത്തെ തന്നെ പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര വാദ ക്യാമ്പുകള്‍ ഇന്ത്യ കര്‍ശനമായി നിരീക്ഷിച്ച് വരുകയാണ്. ഐഎസ്ഐ യുടെ പിന്തുണയോടെയാണ് ഭീകരവാദികള്‍ പാക്‌ അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും ഇതിന് എല്ലാ ഒത്താശയും പാകിസ്ഥാന്‍ സൈന്യം നല്‍കുന്നതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യം വെച്ച് കൊണ്ട് സൈന്യം തന്ത്രങ്ങള്‍ മെനയുന്നതിനിടെയിലാണ് വിദേശകാര്യമന്ത്രാലയം പാകിസ്ഥാന്‍റെ അനധികൃത കയ്യേറ്റത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നത്. എന്തായാലും പാക് അധിനിവേശ കശ്മീരിന്‍റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here