gnn24x7

പോലീസ് പിടിയിലായ വികാസ് ദുബെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

0
205
gnn24x7

ഉജ്ജയിന്‍: 8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) ഇന്ന് പോലീസ് പിടിയിലായിരുന്നു. മധ്യ പ്രദേശിലെ  4 സംസ്ഥാനങ്ങള്‍  കടന്ന്‍  മധ്യ പ്രദേശിലെ  ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്…!!

പോലീസ്  പിടിയിലായ വികാസ് ദുബെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.  പോലീസ് ഏറ്റുമുട്ടല്‍ ഭയന്നാണ് വേദി വച്ചതെന്നാണ് വികാസ് ദുബെ പോലീസിനോട് പറഞ്ഞത്. കൂടാതെ, പോലീസ്  റെയ്ഡ്  സംബന്ധിച്ച്  മുന്‍പേ തന്നെ വിവരം ലഭിച്ചി രുന്നതായും ഇയാള്‍ വെളിപ്പടുത്തി. കൂടാതെ, നിരവധി പോലീസ് സ്റ്റേഷനില്‍ നിന്നും ഇയാള്‍ക്ക് പോലീസ് തന്നെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വികാസ് ദുബെ പറഞ്ഞു.

റെയ്ഡിനായി എത്തുന്ന പോലീസുകാരെ കൊല്ലാനും പിന്നീട്  മൃതദേഹങ്ങള്‍  കത്തിച്ച് തെളിവ് നശിപ്പിക്കാനും പദ്ധതിയിട്ടിരുന്നതായി  വികാസ് വെളിപ്പടുത്തി.  ഇതിനായി  ഡീസലും കരുതിയിരുന്നു. കൂടാതെ,  വിവിധ ഭാഗങ്ങളിലേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിക്കണമെന്ന് അനുയായികളോട് പറഞ്ഞിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.  സിഒ

ദേവേന്ദ്ര മിശ്രയെ നിയമിച്ചതു മുതൽ വികാസ് ദുബെയ്ക്ക് നേരെ  ആദ്ദേഹം പിടിമുറുക്കിയിരുന്നു. കൂടാതെ, വികാസ് ദുബെയുടെ  അനധികൃത മദ്യ  വ്യാപാരവും  പഴയ കേസുകളും സംബന്ധിച്ച് അവലോകന൦ നടത്തിയിരുന്നു. ഈ വിവരങ്ങള്‍  സംബന്ധിച്ച്  എസ്.ഒ. വിനയ് തിവാരി  അറിയിചിരുന്നതായി  വികാസ് ദുബെ പറഞ്ഞു.  വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ദേവേന്ദ്ര മിശ്ര അധികാരികൾക്ക് കത്ത് എഴുതാൻ പോകുകയാണെന്നും അറിഞ്ഞിരുന്നതായി ഇയാള്‍ വെളിപ്പടുത്തി.

ഉജ്ജയിനിലെ മഹാകാല്‍  ക്ഷേത്രത്തിലേയ്ക്ക് പോകും വഴിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ  വികാസ് ദുബെയെ  തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ചോദ്യം ചെയ്യുകയും  അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യൽ  തുടരുകയാണ്.  

അതേസമയം, വികാസ് ദുബെയുടെ   2 അനുയായികള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. പോലീസ്  കസ്റ്റഡിയില്‍ നിന്നും ഓടി ക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇരുവരും കൊല്ലപ്പെട്ടത്.. വികാസ് ദുബെയുടെ 3 അനുയായികള്‍ കൂടി ബുധനാഴ്ച പോലീസ് കസ്റ്റഡിയിലായിരുന്നു.  ഇവരില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ നിന്നും  ഓടി ക്ഷപെടാന്‍ ശ്രമിക്കവേ പോലീസ്  വെടി വയ്ക്കുകയായിരുന്നു. 

വികാസ് ദുബെയുമായി അടുത്ത  ബന്ധമുള്ള  പ്രഭാത് മിശ്രയും രൺബീർ ശുക്ലയുമാണ്  പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെത്.  ഫരീദാബാദിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രഭാത് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രഭാത് പോലീസ് കസ്റ്റഡിയിൽ നിന്ന് ഒളിച്ചോടാന്‍  ശ്രമിക്കവേ ആണ്   പോലീസ്  വെടിയുതിര്‍ത്തത്.  അതേസമയം, ഇറ്റാവയിൽ നടന്ന ഏറ്റുമുട്ടലിലാണ്  രൺബീർ ശുക്ല കൊല്ലപ്പെടുന്നത്. ഉത്തര്‍ പ്രദേശ് എ.ഡി.ജി ഇത് സ്ഥിരീകരിച്ചു.

വികാസ് ദുബെ പിടിക്കൂടാനുള്ള പൂര്‍ണ്ണ  പരിശ്രമത്തിലാണ് ഉത്തര്‍ പ്രദേശ് പോലീസ്.  ഇതിനോടകം വികാസ് ദുബെയുടെ  വലംകൈ അമർ ദുബെ  പോലീസുമായുണ്ടായ  ഏറ്റുമുട്ടലില്‍  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.  ബുധനാഴ്ച രാവിലെ ഹാമിർപുറിൽ നടന്ന ഏറ്റുമുട്ടലിലാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അമറിനെ വധിച്ചത്. 

പോലീസ് വികാസ് ദുബെയ്ക്കും അനുയായികള്‍ക്കുമായുള്ള തിരച്ചില്‍  ഊര്‍ജ്ജിതമാക്കിയിരുന്നു.  തിരച്ചില്‍ ശക്തമായതിനെത്തുടര്‍ന്ന്   മൗദാഹയിലുള്ള ബന്ധുവിന്‍റെ  വീട്ടിലേക്ക്  ഒളിച്ചുകടക്കുന്നതിനിടെയാണ്  അമർ ദുബെ  പോലീസ്   പിടിയിലാകുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ  പോലീസ്  വെടിവെപ്പില്‍  അമർ ദുബെ  കൊല്ലപ്പെടുകയായിരുന്നു.  

‘ഷിവിലി ഡോണ്‍’ എന്നറിയപ്പെടുന്ന  വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടിയാണ്  കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ പോലീസ്  റെയ്ഡ്  നടത്തിയത്.   പോലീസ് എത്തിയതോടെ  വികാസ് ദുബെ യുടെ ആളുകള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 8 പോലീസുകാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.  

വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്  വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.

അതേസമയം, വികാസ് ദുബെയുടെ  വീടും വാഹനങ്ങളും പോലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here