കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് കൈമാറി. “പൊതുജനവുമായി യാതൊരു ബന്ധവുമില്ലാത്ത പാർട്ടിയിലെ തലപ്പത്തെ ചിലർ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്”, ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കി.
കാലങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും, ദേശീയ വക്താവാകാനും പാര്‍ട്ടി അംഗമാകാനും കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നും ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു രാജിക്കത്തില്‍ പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെ തമിഴകത്തെ 3 പ്രമുഖർ ഇന്നു പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.