ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കി ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തുകയായിരുന്നു.
കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റൽ പ്രഫൂൽ ഖോഡ പട്ടേലിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിർദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താൽപര്യം പരിഗണിക്കാതെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.





































