gnn24x7

ഡല്‍ഹിയിലെ സംഘര്‍ഷം; കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തയ്യാർ

0
204
gnn24x7

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍.

ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായതായി കെജ്‌രിവാ​ള്‍ പറഞ്ഞു.
തലസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്നു ആശയവും ചര്‍ച്ചയില്‍ പങ്കുവച്ചു.

കൂടാതെ, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച്‌ 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം, പ്രദേശത്ത് 35 കമ്പനി അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചു.

അതേസമയം, ഡല്‍ഹിയിലെ നില ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആയിരുന്നു അദ്ദേഹ൦ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷ൦ പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here