ബംഗളൂരു: ഒരു ജീവനക്കാരന്റെ ബന്ധുവിന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു. ഇന്നും നാളെയും അനുണശീകരണ പ്രവർത്തനം നടത്തിയശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കോറോണ വൈറസ് രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ കൊട്ടാരത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുവരെ മൈസൂരിൽ 528 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ’268 പേർ രോഗമുക്തരായിട്ടുണ്ട്. 205 പേർ ചികിത്സയിൽ കഴിയുകയാണ്.
എട്ടുപേർക്ക് കോറോണ രോഗബാധയെ തുടർന്ന് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 31000 കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 31,105 പേർക്കാണ്. ഇതിൽ രോഗമുക്തി നേടിയത് 12,833 പേർക്കാണ്. 486 പേർ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.