gnn24x7

പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

0
163
gnn24x7

ന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയതിനെ തുടർന്നാണ് മമതയുടെ പ്രതിഷേധം.ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി രാജീവ സിൻഹ പങ്കെടുക്കുമെന്നാണ് വിവരം.

കൊറോണക്കാലത്തും ബംഗാൾ മുഖ്യമന്ത്രിയെ നിശബ്ദയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പാർത്ഥാ ചാറ്റർജി ആരോപിച്ചു.കേന്ദ്ര സഹായമായി പ്രഖ്യാപിച്ച് 50,000 കോടി രൂപ ഇതുവരെ സംസ്ഥാനത്ത് നൽകിയില്ലെന്നും ഇക്കാര്യം മമതാ ബാനർജി ഉന്നയിക്കുമെന്ന് ഭയന്നാണ് യോഗത്തിൽ സംസാരിക്കാൻ അനുമതി നൽകാത്തതെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ആരോപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here