gnn24x7

പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

0
230
gnn24x7

ന്യുഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എന്നാൽ പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി മുന്നേറുന്നതിനിടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാവുന്നത്.

അതേസമയം കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാര്‍ട്ടികളാണ് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

രാജ്യസഭ അദ്ധ്യക്ഷൻ എം വെങ്കയ്യ നായിഡു 31ന് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്നോ നാളെയോ ലോക്‌സഭയിലെ കക്ഷി നേതാക്കളുടെ യോഗം ഉണ്ടാകും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും സമ്മേളനം നടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here