gnn24x7

ഗാസിപ്പൂർ സമരവേദിയിൽ നിന്ന് പോലീസ് പിൻവാങ്ങി

0
176
gnn24x7

ന്യൂഡൽഹി: ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗാസിപ്പുർ സമരവേദിയിൽ നിന്ന് കർഷക സമര നേതാക്കളെയും പ്രവർത്തകരെയും ഒഴിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് ശക്തമായ തീരുമാനം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന സമരവേദിയിൽ അതിൽ പട്ടാളത്തെയും പോലീസിനെയും ശക്തമായി വിന്യസിച്ചിരുന്നു. എന്നാൽ താൽക്കാലികമായി സമരക്കാരെ ഗാസിപ്പൂരിൽ നിന്നും ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പോലീസ് സമരം മുഖത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു.

കർഷക നേതാക്കളും പ്രവർത്തകരും ഇതൊരു വലിയ വിജയമായി ആഹ്ലാദപ്രകടനം നടത്തി. സമരവേദിയിൽ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നു പോലീസിന്റെയും മറ്റ് അധികാരികളുടെയും കനത്ത നിർദ്ദേശം. എന്നാൽ തങ്ങൾ സമരഭൂമിയിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ കർഷക നേതാക്കളും പ്രവർത്തകരും തീരുമാനമെടുത്തു. തുടർന്നു വലിയ സംഘർഷമാണ് നിലനിന്നിരുന്നത്. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള പ്രമുഖരും സന്നിഹിതരായിരുന്നു.

തുടർന്ന് സമര പ്രവർത്തകർ സമരഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് സമര പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും കർഷക നേതാവിന്റെ ടെൻന്റെനു മുകളിൽ പതിക്കുകയും ചെയ്തു. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ അവർ പിൻവാങ്ങിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വിവരമറിയിച്ചു. തുടർന്ന് പോലീസ് സന്നാഹം കർഷക സമരക്കാരെ വളയുകയും ചെയ്തു. എന്നാൽ തങ്ങളെ വെടിവെച്ചു കൊന്നാലും സമരമുഖത്ത് നിന്ന് മാറില്ലെന്ന് കടുത്ത തീരുമാനം കർഷക നേതാക്കൾ എടുത്തതോടുകൂടി സംഘർഷം കൂടുതൽ ശക്തമാക്കുകയായിരുന്നു. തുടർന്ന് ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും വൻ കർഷക സമര നേതാക്കൾ കൂട്ടത്തോടെ എത്തിയതോടെ സമരം സങ്കീർണമാകും എന്ന സാഹചര്യത്തിലാണ് പോലീസ് പിൻവാങ്ങാൻ തീരുമാനിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here