gnn24x7

യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; ലോകവ്യാപകമായി പ്രത്യേക പരിപാടികൾ

0
181
gnn24x7

ന്യൂഡൽഹി: യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നൽകുന്നുവെന്നും കൊവിഡ് കാലത്തെ മറികടക്കാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന യോഗ ദിന പരിപാടിയിലാണ് മോദി പങ്കെടുക്കുന്നത്. ഇവിടെ 15,000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുന്നത്.

‘ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലിപ്പിക്കപ്പെടുന്നു. യോഗ നമുക്ക് സമാധാനം നൽകുന്നു. യോഗയിൽ നിന്നുള്ല സമാധാനം വ്യക്തികൾക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങൾക്കും ലോകത്തിനും സമാധാനം നൽകുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാർ 75 പ്രമുഖ സ്ഥലങ്ങളിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി.

യോഗ മാനവികതയ്ക്ക് എന്ന മുദ്രാവാക്യവുമായി 25 കോടിയിലേറെ പേർ ലോകമെങ്ങും യോഗദിനാഘോഷത്തിൽ പങ്കു ചേരുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 79 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയ്ക്കുകീഴിലുള്ള വിവിധ സംഘടനകളും അതത് സ്ഥലത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here