gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് പ്രകാശ്‌ ജാവദേക്കര്‍

0
253
gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ പറഞ്ഞു.ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇരു പാര്‍ട്ടികളും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി.ഡിസംബര്‍ 15 ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍  നടന്ന പ്രക്ഷോഭം അക്രമാസക്തമാവുകയും സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.ഈ സമരത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ഗ്രസിനും എഎപി ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ സമാധാനം ജനഗലെ തെറ്റിദ്ധരിപ്പിച്ച് ഇരു പാര്‍ട്ടികളും കൂടെ നശിപ്പിക്കുകയായിരുന്നെന്നും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസ്സും എഎപി യും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തി ബിജെപി യെ പ്രതിരോധത്തിലാക്കാനാണ് എഎപിയും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്.എന്നാല്‍ ബിജെപി യാകട്ടെ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭാങ്ങളിലെ അക്രമം എടുത്തുകാട്ടി എഎപി യെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here