അചെറുതുരുത്തി: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയെ ആണ് ഭര്‍ത്താവ് മോഹനന്‍ കൊലപ്പെടുത്തിയത്.
മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് മരിച്ച ചിത്ര. കൊലപാതകം നടത്തിയ മോഹനന് വേണ്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഇരുവരും തമ്മില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിലവില്‍ മോഹനനും ചിത്രയും തമ്മില്‍ വിവാഹമോചനക്കേസും നടക്കുന്നുണ്ട്.