gnn24x7

ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

0
262
gnn24x7

അമൃത്സര്‍: ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തിന്റെ ആശങ്കകള്‍ പാകിസ്താനെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സിംഗ് ആവശ്യപ്പെട്ടു.

”ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ സ്ഥലമായ ലാഹോറിലെ വിശുദ്ധ ഗുരുദ്വാര ശ്രീ ഷാഹിദി അസ്താനെ പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. എല്ലാ സിഖ് ആരാധനാലയങ്ങളും സംരക്ഷിക്കുന്നതിന് പഞ്ചാബിന്റെ ആശങ്കകള്‍ പാകിസ്താനോട് ശക്തമായി അറിയിക്കാന്‍ ഡോ. ജയ്ശങ്കറിനോട് അഭ്യര്‍ത്ഥിക്കുന്നു ”സിംഗ് ട്വീറ്റ് ചെയ്തു.

ഗുരുദ്വാരയെ പള്ളിയാക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ ഇന്ത്യയില്‍ പാകിസ്താനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കാനുള്ള നീക്കത്തെ വലിയ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.

സിഖ് സമൂഹം ബഹുമാനിക്കുന്ന സ്ഥലമാണ് ഗുരുദ്വാരയെന്നും പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനെ ഇന്ത്യ വളരെ ആശങ്കയോടെയാണ് കാണുന്നതെന്നും ശ്രീവാസ്തവ പറഞ്ഞിരുന്നു. പാകിസ്താനിെല ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here