gnn24x7

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

0
791
gnn24x7

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള (86) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ 4.50 തോട് കൂടി കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനും നായര്‍ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായിരുന്നു അദ്ദേഹം. മകനും എം.എല്‍.എയുമായ കെ. ബി ഗേണഷ് കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നത്.

ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 1960ല്‍ ആണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി.

gnn24x7