ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. താനുമായി അടുത്തിടെ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവിൽ അദ്ദേഹം ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ്. മുതിർന്ന കോൺഗ്രസ് നേതവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിനും കഴിഞ്ഞദിവസം കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.





































