gnn24x7

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

0
214
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഇതിനു പിന്നാലെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോ​ഗത്തിൽ രാഹുൽ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ രാഹുൽ അത് തള്ളുകയായിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. അതേസമയം, ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ​ഗാന്ധി പറഞ്ഞതായാണ് റിപ്പോർട്ട്.

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി നോമിനേഷൻ വേണ്ടെന്നും താത്കാലിക അധികാരം തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന് നൽകണമെന്നും വിമത നേതാക്കൾ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ തെഞ്ഞെടുപ്പിലെ തോല്‍വി ചർച്ചയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here