gnn24x7

രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി

0
258
gnn24x7

ജയ്പൂർ:  രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി BSP അദ്ധ്യക്ഷ മായാവതി…

6 മുന്‍ BSP MLAമാരുടെ കോണ്‍ഗ്രസ്‌ ലയനത്തെ ചോദ്യം ചെയ്ത്  പാര്‍ട്ടി  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി 6  എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും  നോട്ടീസ്  അയയ്ക്കുകയായിരുന്നു.

BSPയുടെ എല്ലാ  MLAമാരും ഒന്നടങ്കം  കോൺഗ്രസിൽ ചേരുകയായിരുന്നു. MLAമാര്‍  കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ ചോദ്യം ചെയ്ത് BSPയും  BJP എംഎൽഎ മദൻ ദിലാവറും നൽകിയ ഹർജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നടപടി. 
നോട്ടീസിൽ ഓഗസ്റ്റ് 11നകം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

എം.എൽ.എമാരുടെ ലയനത്തെ ചോദ്യം ചെയ്ത ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര  മിശ്രയ്ക്ക് വേണ്ടി അഭിഭാഷകനായ ദിനേശ് ഗാർഗാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച്  BJP എംഎൽഎ മദൻ ദിലാവർ നേരത്തെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലാവർ വീണ്ടും  ഹൈക്കോടതിയെ സമീപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here