gnn24x7

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആര്‍.ബി.ഐ

0
184
gnn24x7

ന്യുഡൽഹി: കോറോണ രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പണലഭ്യത ഉറപ്പുവർത്തുന്നതിന് നടപടികളുമായി റിസർവ് ബാങ്ക് രംഗത്ത്.  

ഇതിന്റെ അടിസ്ഥാനത്തിൽ റിവേഴ്സ് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.  കൂടാതെ ചെറുകിട മേഖലയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജും ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളിൽ നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുക, വിപണിയുടെ സമ്മർദ്ദം സുഖമമാക്കുക എന്നിങ്ങനെ നാലു ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഗവർണരുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 

ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജാണ് RBI പ്രഖ്യാപിച്ചത്.  കൂടാതെ സംസ്ഥാനങ്ങൾക്ക് മൊറോണ പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ടും അനുവദിക്കും. 

ആഗോള വ്യാപകമായി സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ സാഹചര്യത്തിൽ രാജ്യം 1.9 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ 2020-21 ൽ രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നും പറഞ്ഞു.  റിവേഴ്‌സ് റീപ്പോ റേറ്റ് 3.75% ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോള്‍ രാജ്യം 1.9ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7.4% വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ച ഇന്ത്യയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here