gnn24x7

മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; എട്ടുമരണം

0
339
gnn24x7

ന്യൂഡൽഹി: മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. മുംബൈയിലെ റസിഡൻഷ്യൽ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. എട്ടോളം പേർ അപകടത്തിൽ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ ഭിവണ്ടിയിലാണ് സംഭവം. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന മേധാവി സത്യ പ്രധാൻ ട്വീറ്റിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് എട്ട് നിലകളുള്ള റസിഡൻഷ്യൽ കെട്ടിടത്തിന്റെ പിൻഭാഗം ഈ മാസം ആദ്യം തകർന്നിരുന്നു. സെപ്റ്റംബർ ഒന്നിന് പൽഗറിലെ അച്ചോൾ പ്രദേശത്ത് നാലുനില കെട്ടിടം ഇടിഞ്ഞുവീണു. ഓഗസ്റ്റ് 27ന് സമാനമായ ഒരു സംഭവത്തിൽ നാഗ്പട പ്രദേശത്ത് മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നതിനെ തുടർന്ന് ഒരു സ്ത്രീയും 12 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടിരുന്നു.

gnn24x7